സൗബിന്റെ മനസ്സ് സ്വന്തമാക്കിയ സുന്ദരി ഇതാ | filmibeat Malayalam

2017-11-03 2

Soubin Shahir To Get Married Soon

സൗബിന്‍ വിവാഹം കഴിക്കാന്‍ മറന്നു പോയോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ആ ചോദ്യത്തിന് ഇനി ധൈര്യമായി ഉത്തരം നല്‍കാം. കന്നി സംവിധാന സംരംഭമായ പറവ ഉജ്വല വിജയം കൈവരിച്ചതിന് തൊട്ടുപിറകെ പുറത്തുവരുന്നത് സൗബിന്റെ വിവാഹവാര്‍ത്തയാണ്. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. അഭിനയം മാത്രമല്ല സംവിധാനവും തന്നെക്കൊണ്ട് കഴിയുമെന്ന് തെളിയിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. ആദ്യ ചിത്രമായ പറവ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ തുടക്കം കുറിച്ച സൗബിന്‍ പിന്നീട് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പറവയുടെ വിജയത്തിന് പിന്നാലെയാണ് ആരാധകരെത്തേടി ഈ സന്തോഷ വാര്‍ത്ത എത്തിയിട്ടുള്ളത്.